മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേഽപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാസ്തേഽപി യാന്തി പരാം ഗതിം (32)
അര്‍ജുനാ! എന്നെ ശരണം പ്രാപിച്ചിട്ട് സ്ത്രീകളും, വൈശ്യന്മാരും, ശൂദ്രന്മാരും, നീചയോനികളില്‍ ജനിച്ചവരുമെല്ലാം പരമഗതിയെ പ്രാപിക്കുക തന്നെ ചെയ്യുന്നു.