icon

അദ്ധ്യായം 9 - രാജവിദ്യാരാജഗുഹ്യയോഗഃ - ശ്ലോകങ്ങൾ 8, 9

പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ 
ഭൂതഗ്രാമമിമം കൃത്സ്നമവശം പ്രകൃതേര്‍വ്വശാത്      (8)
ന ച മാം താനി കര്‍മാണി നിബധ്നന്തി ധനഞ്ജയ 
ഉദാസീനവദാസീനമസക്തം തേഷു കര്‍മംസു        (9)

പ്രകൃതിയ്ക്ക് വശപ്പെട്ടതുമൂലം അസ്വതന്ത്രമായ ഈ ജീവജാല ങ്ങളെയെല്ലാം എന്റെ പ്രകൃതിയെ ആശ്രയിച്ചുകൊണ്ട് ഞാന്‍ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. (സൃഷ്ടി തുടങ്ങിയ) ഈ കര്‍മ്മങ്ങളില്‍ ആസക്തിയില്ലാത്തവനും, ഉദാസീനനെപ്പോലെയിരിക്കുന്നവനുമായ എന്നെ അവ ബന്ധിക്കു ന്നില്ല.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: