അര്‍ജുന ഉവാച
പരം ബ്രഹ്മ പരം ധാമ പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യമാദിദേവമജം വിഭും (12)
ആഹുസ്ത്വാമൃഷയഃ സര്‍വ്വേ ദേവര്‍ഷിര്‍നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ സ്വയം ചൈവ ബ്രവീഷി മേ (13)
അര്‍ജുനന്‍ പറഞ്ഞു: പരബ്രഹ്മവും, പരമമായ നിവാസസ്ഥാനവും, പരമപാവകനും അങ്ങുതന്നെ. അങ്ങ് ശാശ്വതനും, ദിവ്യനും, ആദിദേവനും, ജന്മഹീനനും, സര്‍വവ്യാപിയുമായ പുരുഷനാണെന്നു ദേവര്‍ഷിയായ നാരദനും, അസിതന്‍, ദേവലന്‍, വ്യാസന്‍ എന്നീ ഋഷിമാരും പറഞ്ഞിട്ടുണ്ട്. അവിടുന്നു സ്വയം അതുതന്നെ എന്നോടു പറയുന്നു.