icon

അദ്ധ്യായം 10 - വിഭൂതിയോഗഃ - ശ്ലോകങ്ങൾ 26, 27

അശ്വത്ഥഃ സര്‍വ്വവൃക്ഷാണാം ദേവര്‍ഷീണാം ച നാരദഃ 
ഗന്ധര്‍വ്വാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ     (26)
ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം 
ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം        (27)

എല്ലാ വൃക്ഷങ്ങളിലും വെച്ച് അശ്വത്ഥവും, ദേവര്‍ഷിമാരില്‍ നാരദനും, ഗന്ധര്‍വന്മാരില്‍ ചിത്രരഥനും, സിദ്ധന്മാരില്‍ കപിലമുനിയും ഞാനാണ്. അശ്വങ്ങളില്‍ അമൃതത്തില്‍ നിന്നുണ്ടായ (അമൃത ത്തിനുവേണ്ടി സമുദ്രമഥനം ചെയ്തപ്പോ‍ ഉദ്ഭവിച്ച) ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ് എന്നറിഞ്ഞാലും.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: