യേ തു ധര്‍മ്യാമൃതമിദം യഥോക്തം പര്യുപാസതേ
ശ്രദ്ദധാനാ മത്പരമാ ഭക്താസ്തേഽതീവ മേ പ്രിയാഃ (20)
അമൃതമയമായ ഈ ധര്‍മ്മത്തെ ഞാന്‍ ഉപദേശിച്ചതു പോലെ അനുഷ്ഠിക്കുന്നവര്‍ ആരാണോ, ശ്രദ്ധയുള്ളവരും, എന്നെ പരമലക്ഷ്യവുമായി കാണുന്നവരുമായ ആ ഭക്തന്മാര്‍ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ.