ക്ലേശോഽധികതരസ്തേഷാമവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിര്‍ദുഃഖം ദേഹവദ്ഭിരവാപ്യതേ (5)
അവ്യക്തത്തില്‍ (നിര്‍ഗുണബ്രഹ്മത്തില്‍) മനസ്സുറപ്പിച്ചവര്‍ക്ക് ക്ലേശം അധികമായി ഉണ്ടാകുന്നതാണ്. എന്തെന്നാല്‍ അവ്യക്തത്തിനെ ഉപാസിക്കുന്നത് ദേഹികള്‍ക്ക് ദുഷ്കരമായിട്ടുള്ളതാകുന്നു.