അഥൈതദപ്യശക്തോഽസി കര്തും മദ്യോഗമാശ്രിതഃ
സര്‍വ്വകര്‍മംഫലത്യാഗം തതഃ കുരു യതാത്മവാന്‍ (11)
ഇതിനും (എന്നില്‍ സമര്‍പ്പിച്ച് കര്‍മ്മം ചെയ്യുവാനും) നീ അശക്തനാണെങ്കില്‍, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകര്‍മ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.
(കര്‍മ്മഫലത്യാഗമെന്നതുകൊണ്ട് കര്‍മ്മഫലത്തിനോടുള്ള ആസ ക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്).