icon

അദ്ധ്യായം 2 - സാംഖ്യയോഗഃ - ശ്ലോകം 7

കാര്‍പണ്യദോഷോപഹതസ്വഭാവഃ
        പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ 
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
        ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം        (7)

ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീ‍ര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.







ശ്രീമദ് ഭഗവദ്ഗീത

Get Srimad Bhagavad Gita in Malayalam

Available Formats: