ചതുര്‍വ്വിധാ ഭജന്തേ മാം ജനാഃ സുകൃതിനോഽര്‍ജുന
ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥീ ജ്ഞാനീ ച ഭരതര്‍ഷഭ (16)
ഹേ ഭരതശ്രേഷ്ഠനായ അര്‍ജുനാ, നാലു തരക്കാരായ പുണ്യവാന്മാര്‍ എന്നെ ഭജിക്കുന്നു. ആര്‍ത്തനും, ജിജ്ഞാസുവും (ജ്ഞാനമാഗ്രഹി ക്കുന്നവനും), അര്‍ഥാര്‍ഥിയും (കാര്യലാഭം ആഗ്രഹിക്കുന്നവനും), ജ്ഞാനിയും.